Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2019 5:01 AM IST Updated On
date_range 27 March 2019 5:01 AM ISTജാതിവിമര്‍ശനത്തിൽ രൂപമെടുത്ത സമുദായങ്ങള്‍ ഇന്ന് ജാതീയമായി മാറി -സുനില്‍ പി. ഇളയിടം
text_fieldsbookmark_border
തൃശൂർ: നവോത്ഥാന കാലഘട്ടത്തിൽ ജാതിവിമർശനത്തിനായി രൂപംകൊണ്ട സമുദായങ്ങളെല്ലാം ഇന്ന് ജാതീയമായി മാറിയെന്ന് സുനി ൽ പി. ഇളയിടം. വി.ടി ദിനാചരണത്തിെൻറ ഭാഗമായി നമ്മളൊന്ന് സാംസ്കാരിക കൂട്ടായ്മ 'കേരള നവോത്ഥാനം വി.ടി ഭട്ടതിരിപ്പാടിന് മുമ്പും ശേഷവും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതി വിമർശനം ഇന്ന് ഇല്ലാതായി. സമുദായ ജാതീയത ആധുനികവത്കരിക്കപ്പെട്ട ജാതി സമുദായമായി മാറി. കാലമാറ്റത്തിൽ പഠിച്ച പെണ്ണുങ്ങൾ ഉണ്ടായെന്ന് നമുക്ക് പറയാം. എന്നാൽ അവർ, വീട്ടകങ്ങളിൽ ഒതുങ്ങിയതിനാലാണ് പച്ചയായ സ്ത്രീവിരുദ്ധത തുറന്നുകാട്ടപ്പെട്ടപ്പോഴും അവർ ആചാരമെന്ന തെറ്റിധാരണയുടെപേരിൽ തെരുവിലിറങ്ങിയതെന്ന് ഇളയിടം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story