Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദി ഭരണം ഇന്ത്യയെ...

മോദി ഭരണം ഇന്ത്യയെ തകർത്തു - കെ. ശങ്കരനാരായണൻ

text_fields
bookmark_border
വടക്കാഞ്ചേരി: മോദി ഭരണം ഇന്ത്യയെ തകർത്തതായി മുൻ മഹാരാഷ്ട്ര ഗവർണർ കെ.ശങ്കരനാരായണൻ. വടക്കാഞ്ചേരി നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മാവ് വിചാരിച്ചാലും കേരളത്തിൽ ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിയില്ല. പിണറായി ഭരണം കേരളത്തെ പിന്നോട്ട് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസ് വിജയിക്കുമെന്നും ശങ്കരനാരായണൻ പ്രത്യാശ പ്രകടിപ്പിച്ചു. മണ്ഡലം ചെയർമാൻ എൻ.എ. സാബു അധ്യക്ഷത വഹിച്ചു. അനിൽ അക്കര എം.എൽ.എ, സ്ഥാനാർഥി രമ്യ ഹരിദാസ്, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി, യു.ഡി.എഫ് ജില്ല കൺവീനർ കെ.ആർ. ഗിരിജൻ, കെ.എസ്. ഹംസ, പി.എ. മാധവൻ, മിൽമ ചെയർമാൻ പി.എ. ബാലൻ, സി.വി. കുര്യാക്കോസ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.അജിത്കുമാർ, പി.എ. ശേഖരൻ, ഉമ്മർ ചെറുവായിൽ, മനോജ് കടമ്പാട്ട്, പി.ജെ. തോമസ്, ജോജൻ കെ.ജോസ്, ജിജോ കുര്യൻ, ജിമ്മി ചൂണ്ടൽ, ടി. ജയചന്ദ്രൻ, സെലക്ട് മുഹമ്മദ്, ഷാഹിദ റഹ്മാൻ, എൻ.ആർ. സതീശൻ, എം.എ. രാമകൃഷ്ണൻ, എ.എം. രമേശൻ, ജോണി ചിറ്റിലപ്പിള്ളി, ബിജു വർഗീസ്, പി.ജി. ഉണ്ണികൃഷ്ണൻ, തോമസ് ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story