Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:01 AM IST Updated On
date_range 18 March 2019 5:01 AM ISTവടക്കേ കോട്ടോൽ നായാടി കോളനിയിൽ വീണ്ടും അനധികൃത മണ്ണെടുപ്പ്
text_fieldsbookmark_border
പെരുമ്പിലാവ്: തുടങ്ങി. മണ്ണെടുപ്പ് തുടങ്ങിയിട്ട് ഒരാഴ്ചയായി. കോളനിയോട് ചേർന്ന 200 മീറ്റർ പ്രദേശത്ത് മണ്ണെടുപ്പ ് തടഞ്ഞ് ഹൈകോടതി വിധി നിലനിൽക്കുേമ്പാഴാണ് മണ്ണെടുപ്പ് പുനരാരംഭിച്ചത്. ജെ.സി.ബിയും മൂന്ന് ടിപ്പർ ലോറികളിലുമായാണ് കോളനിയോട് ചേർന്ന് സ്വകാര്യ സ്ഥലത്ത് മണ്ണെടുപ്പ് നടക്കുന്നത്. പ്രളയത്തിന് മുമ്പ് നടന്നിരുന്ന മണ്ണെടുപ്പ് നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് അധികൃതരും പൊലീസും ചേർന്ന് തടയുകയും ഒരു ജെ.സി.ബിയും ടിപ്പർ ലോറിയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. വീട് വെക്കാനും വഴിക്കും എന്ന വ്യാജേനെയാണ് ഇവിടെ മണ്ണെടുക്കുന്നത്. മണ്ണെടുത്ത സ്ഥലങ്ങളിൽ ഒരു സുരക്ഷയും കൂടാതെയാണ് വീട് പണിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വീടിനോട് ചേർന്നും മണ്ണെടുപ്പ് നടന്നിരുന്നു. ഇപ്പോൾ നടക്കുന്ന മണ്ണെടുപ്പിനെതിരെ സി.പി.എം പ്രവർത്തകരും നാട്ടുകാരും വില്ലേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ സ്ഥലം പരിശോധനക്ക് എത്തിയപ്പോൾ മണ്ണെടുപ്പ് നിർത്തിവെച്ച് വാഹനങ്ങൾ മാറ്റി. അധികൃതർ പോയ ശേഷം മണ്ണെടുപ്പ് തുടരുകയും ചെയ്തു. കഴിഞ്ഞ വർഷം കലക്‌ടർ ടി.വി. അനുപമക്ക് സി.പി.എം പ്രവർത്തകർ നൽകിയ പരാതിയിൽ ഡെപ്യൂട്ടി കലക്ടറും തഹസിൽദാറും സ്ഥലം പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story