Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:01 AM IST Updated On
date_range 18 March 2019 5:01 AM ISTസഹപ്രവർത്തകെൻറ കുടുംബത്തിന് സഹായവുമായി ഓട്ടോ തൊഴിലാളികൾ
text_fieldsbookmark_border
പെരുമ്പിലാവ്: സഹപ്രവർത്തകരുടെ കുടുംബത്തിന് സഹായവുമായി അക്കിക്കാവിലെ ഓട്ടോ ഡ്രൈവേഴ്സ് രക്ഷാസമിതി അംഗങ്ങൾ. അക ്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്കൂളിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന കിഴക്കേപ്പാട്ട് ഉണ്ണികൃഷ്ണെൻറ കുടുംബത്തിനാണ് ഓട്ടോ തൊഴിലാളികൾ സഹായവുമായി എത്തിയത്. വർഷങ്ങളോളം ഈ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ഉണ്ണികൃഷ്ണൻ. നാലു മാസങ്ങൾക്ക് മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഉണ്ണികൃഷ്ണെൻറ കുടുംബത്തെ സംരക്ഷിക്കുക എന്ന ദൗത്യത്തോടെയാണ് അക്കിക്കാവിലെ ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്തെത്തിയത്. 1.20 ലക്ഷം രൂപയോളമാണ് കുടുംബത്തിന് നൽകിയത്. പ്രസിഡൻറ് കൃഷ്ണൻകുട്ടി, സെക്രട്ടറി ഹസ്സൻ നെൽമണിയിൽ എന്നിവർ ചേർന്ന് തുക കൈമാറി. ഉണ്ണികൃഷ്ണെൻറ ഭാര്യ രമ, മക്കൾ സാന്ദ്ര ഉണ്ണികൃഷ്ണൻ, സനൽ കൃഷ്ണ എന്നിവർ ഏറ്റുവാങ്ങി. ഓട്ടോ ഡ്രൈവേഴ്സ് രക്ഷാസമിതി ഭാരവാഹികളായ സുകുമാരൻ, മുത്തു, ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘത്തിെൻറ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story