Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നസെൻറ്​ എം.പിയുടെ...

ഇന്നസെൻറ്​ എം.പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം - ബെന്നി ബെഹനാന്‍

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയകാലത്ത് വെള്ളത്തില്‍ കളിച്ചുനടക്കുന്ന ആളല്ല താനെന്ന ടി.വി. ഇന്നസ​െൻറ് എം.പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് യു.ഡി.എഫ് ചാലക്കുടി പാര്‍ലമ​െൻറ് സ്ഥാനാർഥിയും യു.ഡി.എഫ് സംസ്ഥാന കണ്‍വീനറുമായ ബെന്നി ബെഹനാന്‍. പ്രളയകാലത്ത് മുങ്ങിപോയ ആളുകളെ രക്ഷിക്കാനും ഭക്ഷണമെത്തിക്കാനും പൊതുപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളെ ഇങ്ങനെയാണോ വിശേഷിപ്പിക്കേണ്ടതെന്ന് ബെന്നി ബെഹനാന്‍ ചോദിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇരിങ്ങാലക്കുട ബിഷപ് ഹൗസിലെത്തി ബിഷപ്പിനെ കണ്ട് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ കാലത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ടി.വി. ഇന്നസ​െൻറ് എം.പിക്കെതിരെ വ്യാപകമായ ആക്ഷേപമുണ്ടെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story