Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:01 AM IST Updated On
date_range 8 March 2019 5:01 AM ISTവെള്ളിക്കുളങ്ങര ജലസേചന പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്
text_fieldsbookmark_border
വെള്ളിക്കുളങ്ങര: മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമായി ആവിഷ്‌കരിച്ച ജലസേചന പദ്ധതി അടുത്തമാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. മറ്റത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വെള്ളിക്കുളങ്ങര കോണ്‍വൻറ് സ്‌കൂള്‍ പരിസരം, മൃഗാശുപത്രി പരിസരം, ഇത്തനോളി എന്നിവിടങ്ങളിലെ ജലക്ഷാമത്തിന് പരിഹാരമായാണ് രണ്ടുവര്‍ഷം മുമ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കുളം നിര്‍മിക്കാനാവശ്യമായ മൂന്നുസെൻറ് വേളക്കാട്ടുകര മത്തായി എന്നയാള്‍ സൗജന്യമായി വിട്ടുനല്‍കി. 15 ലക്ഷം രൂപ വിനിയോഗിച്ച് ഇവിടെ കുളം നിര്‍മിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപയും കൊടകര ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്. വൈദ്യുതി കണക്ഷന്‍ ലഭ്യമായാല്‍ പദ്ധതി ആരംഭിക്കുമെന്ന് പഞ്ചായത്തംഗം എ.കെ. പുഷ്പാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story