Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിലക്ക് നിൽ​െക്ക...

വിലക്ക് നിൽ​െക്ക ഗുരുവായൂർ ​ദേവസ്വത്തിൽ ആനയെ നടയിരുത്താൻ നീക്കം

text_fields
bookmark_border
തൃശൂർ: ആനക്കൈമാറ്റം വിലക്കിയ സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ ഗുരുവായൂർ ദേവസ്വത്തിൽ ആനയെ നടയിരുത്താൻ നീക്കം. കഴിഞ്ഞ ദിവസം ദേവസ്വം െസക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തൃശൂരിലെ പ്രമുഖ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ആനയെ നടയിരുത്താൻ ആലോചന വന്നത്. രണ്ട് പേരെ കൊലപ്പെടുത്തിയതാണ് ഇൗ ആന. 2007ൽ കേരളത്തിലേക്കുള്ള ആനക്കടത്ത് നിരോധിക്കുകയും 2016ൽ സുപ്രീംകോടതി കേരളത്തിലെ ആനക്കൈമാറ്റങ്ങൾ വിലക്കുകയും ചെയ്തിരുന്നു. വിലക്ക് നിലനിൽക്കേ 54 ആനകളുടെ കൈമാറ്റം നടന്നതായി കണ്ടെത്തിയെന്ന വനം വകുപ്പി​െൻറ റിപ്പോർട്ട് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഗുരുവായൂർ ദേവസ്വത്തിൽ ആനയെ നടയിരുത്താനുള്ള നീക്കം. വനംവകുപ്പ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ആകെ 32 ആനകൾക്ക് മാത്രമാണ് യഥാർഥ രേഖകളുള്ളൂ. അതിൽ 13 എണ്ണം വനംവകുപ്പിേൻറതാണ്. ആനകളുടെ നടയിരുത്തൽ 2010ൽ ദേവസ്വം നിർത്തി പകരം ഒരു ലക്ഷം രൂപ ഇൗടാക്കി പ്രതീകാത്മക നടയിരുത്തലാക്കിയിരുന്നു. പിന്നീട് കൈവശമുള്ള ആനകളുടെ എണ്ണം കുറഞ്ഞതോടെ 10 വയസ്സ് വരെയുള്ള കുട്ടിയാനകളെ നടയിരുത്താമെന്ന് തീരുമാനിച്ചു. ഇതി​െൻറ മറപിടിച്ചാണ് ഇപ്പോഴത്തെ നടയിരുത്തൽ. എന്നാൽ, നടയിരുത്താൻ ആലോചിക്കുന്ന ആനക്ക് 30 വയസ്സോളം പ്രായമുണ്ട്. കൂടാതെ 2007ൽ കോട്ടക്കലിലും തമിഴ്നാട്ടിലും ഉത്സവത്തിനിടെ പാപ്പാന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ കേരളത്തിലെ ഉത്സവങ്ങളിൽ പകരക്കാരനോ പിൻനിരക്കാരനോ ആയേ ഇൗ ആനയെ പരിഗണിക്കാറുള്ളൂ. നടയിരുത്തുമ്പോൾ ഉടമാവകാശം ഉൾെപ്പടെയുള്ള രേഖകളും കൈമാറണം. ൈകയിൽ നിന്ന് ഒഴിവാക്കുകയാണ് നടയിരുത്തലി​െൻറ ഉദ്ദേശ്യമെന്ന് ആക്ഷേപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story