Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2019 5:01 AM IST Updated On
date_range 7 March 2019 5:01 AM ISTവായ്പ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് : അന്തർസംസ്ഥാന സംഘാംഗങ്ങൾ പിടിയിൽ
text_fieldsbookmark_border
ചാലക്കുടി: മൊബൈൽ ആപ്പ് വഴി ചെറുകിട-മധ്യനിര ബിസിനസുകാർക്ക് നിസ്സാര പലിശക്ക് വൻതുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട് ടുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ . മലപ്പുറം ജില്ല പാണ്ടിക്കാട് പുത്തില്ലത്ത് രാഹുൽ (22), പത്തനംതിട്ട റാന്നി മുക്കപ്പുഴ സ്വദേശി കാത്തിരത്താമലയിൽ വീട്ടിൽ ജിബിൻ ജീസസ് ബേബി (24) കാസർകോട് പരപ്പ വള്ളിക്കടവ് സ്വദേശി പുളിക്കൽ ജെയ്സൺ (21) കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട സ്വദേശി മാടന്നൂർ വിഷ്ണു (22) കോട്ടയം ജില്ല നോർത്ത് കിളിരൂർ ഭാഗത്ത് ചിറയിൽ ഷമീർ (25) എന്നിവരാണ് ചാലക്കുടി ഡിവൈ.എസ്.പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിെൻറ പിടിയിലായത്. 'നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ പ്രൈവറ്റ് ലോൺ തരപ്പെടുത്തി കൊടുക്കുന്നു' എന്ന് പത്രപരസ്യം നൽകിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മാസംമുമ്പ് മാള സ്വദേശിയായ യുവ വ്യവസായി പരസ്യത്തിലെ നമ്പറിൽ വിളിക്കുകയും തെൻറ ആസ്തി വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം 1.15 കോടി രൂപ വായ്പ ലഭിക്കുമെന്ന് വ്യവസായിയെ അറിയിച്ച ശേഷം എഗ്രിമെൻറ് നടപടികൾക്കായി മുദ്രപ്പത്രത്തിെൻറ തുക എട്ടു ലക്ഷം രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ഇത് പൂർണമായും വിശ്വസിക്കാതിരുന്ന യുവ വ്യവസായി ബംഗളൂരുവിൽ നേരിട്ടെത്തിയപ്പോൾ ഹെബ്ബാളിലെ കോർപറേറ്റ് ഓഫസിൽ കൊണ്ടുപോവുകയും അദ്ദേഹത്തെ വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്നാണ് അക്കൗണ്ടിൽ എട്ടു ലക്ഷം രൂപ നിക്ഷേപിച്ചത്. നാട്ടിലെത്തിയ വ്യവസായി ഒന്നു രണ്ടാഴ്ചക്ക് ശേഷം വിളിച്ചപ്പോൾ നമ്പർ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് ഹെബ്ബാളിലെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒാഫിസ് അടച്ചു പൂട്ടിയിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ മാള സ്റ്റേഷനിൽ പരാതിപ്പെട്ടു. ഇതേ രീതിയിൽ മെസേജ് ലഭിച്ച മറ്റൊരു വ്യവസായിയുടെ ആറ് ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.ഇവരുടെ പരാതികൾ ശ്രദ്ധയിൽപെട്ട ഡിവൈ.എസ്.പി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള മലയാളികൾ തട്ടിപ്പിനിരയായതായി കണ്ടെത്തി. അന്വേഷണ സംഘത്തിെൻറ ൈകയിൽ ആകെ ഇവർ ബന്ധപ്പെട്ടെന്നു പറയുന്ന സ്വിച്ചോഫായ ഫോൺ നമ്പറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവ വ്യാജ വിലാസം ഉപയോഗിച്ച് സ്വന്തമാക്കിയതാണെന്ന് കണ്ടെത്തി.നമ്പറിലൊന്ന് സ്വിച്ച് ഓണായ സമയം അന്വേഷണ സംഘം ഓൺലൈൻ വ്യാപാര സ്ഥാപനത്തിെൻറ ഡെലിവറിക്കെന്ന രീതിയിൽ വിളിച്ച്, യുവാവ് പറഞ്ഞ എ.ടി.എം കൗണ്ടറിന് സമീപമെത്തി പിടികൂടുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ മിക്കവരും വിവിധ കോളജുകളിൽ പലവിധ കോഴ്സുകൾ പഠിക്കുന്നവരാണെന്നും സുഖലോലുപരായി ജീവിക്കാനാണ് തട്ടിപ്പുനടത്തുന്നതെന്നും സമ്മതിച്ചു. സമാന രീതിയിൽ കോയമ്പത്തൂർ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. പ്രത്യേകാന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ വി.വിജയരാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരും മാള സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപുമാണ് ഉണ്ടായിരുന്നത്.വൈദ്യ പരിശോധനക്കും മറ്റും ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story