Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചർച്ച് ആക്ട് ബിൽ...

ചർച്ച് ആക്ട് ബിൽ ന്യൂനപക്ഷാവകാശം കവരുന്നത്

text_fields
bookmark_border
തൃശൂർ: സർക്കാറി​െൻറ നിർദേശം അനുസരിച്ച് തയാറാക്കിയിരിക്കുന്ന ചർച്ച് പ്രോപ്പർട്ടി ബിൽ ന്യൂനപക്ഷാവകാശങ്ങൾ കവർ ന്നെടുക്കുന്നതും ഈശ്വര നിഷേധികൾക്ക് സന്തോഷം നൽകുന്നതുമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാൻ കെ.െക.കൊച്ചുമുഹമ്മദ്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണ് ഈ ബിൽ. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം വിശ്വാസ ആചാരങ്ങൾ തകിടം മറിക്കാൻ ബോധപൂർവം അധികാരം ഉപയോഗിക്കാറുണ്ട്. ഇത് നിരീശ്വരത്വത്തി​െൻറ കാര്യപരിപാടിയാണ്. എല്ലാ സമുദായങ്ങളിലെയും നിരീശ്വരവാദികളെ പ്രോത്സാഹിപ്പിക്കുന്ന കമ്യൂണിസ്റ്റ് നയമാണ് നടപ്പാക്കുന്നത്. ചർച്ച് പ്രോപ്പർട്ടി ബില്ലിനെതിരെ വ്യാഴാഴ്ച കെ.പി.സി.സി ന്യൂനപക്ഷ വകുപ്പി​െൻറ നേതൃത്വത്തിൽ ജില്ലകളിൽ സായാഹ്ന ധർണ നടത്തുമെന്നും കൊച്ചുമുഹമ്മദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story