Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTഭവന നിർമാണ പദ്ധതി: ഗുരുവായൂർ മുൻനിരയിൽ
text_fieldsbookmark_border
ഗുരുവായൂര്‍: പി.എം.എ.വൈ ഭവന നിർമാണ പദ്ധതിയിൽ ഗുരുവായൂർ നഗരസഭ മുൻനിരയിൽ. പദ്ധതി നടപ്പാക്കി വരുന്ന സംസ്ഥാനത്തെ നഗരസഭകളിൽ ആദ്യ പത്തിനുള്ളിൽ ഗുരുവായൂർ ഇടം പിടിച്ചിട്ടുണ്ട്. നാല് ഘട്ടങ്ങളിലായി 1000ഓളം വീടുകളാണ് പദ്ധതിയിലൂടെ നിർമിക്കുന്നത്. ഗുണഭോക്താക്കളുടെ യോഗം ടൗൺ ഹാളിൽ ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിർമല കേരളൻ, കെ.വി. വിവിധ്, എം. രതി, ഷൈലജ ദേവൻ, മുൻ ചെയർമാൻ ടി.ടി. ശിവദാസൻ, സെക്രട്ടറി വി.പി. ഷിബു, എം. പ്രദീപ്, ദീപ്തി കൃഷ്ണൻ, വി.എസ്. ശ്രുതി എന്നിവർ സംസാരിച്ചു. സുന്ദരനാരായണ സ്മരണ 28ന് ഗുരുവായൂര്‍: സുന്ദര നാരായണൻ എന്ന തൂലിക നാമത്തിൽ ഗുരുവായൂരപ്പ കൃതികൾ എഴുതിയ പാലാഴി നാരായണൻകുട്ടി മേനോെൻറ സ്മരണാർഥമുള്ള സംഗീത കച്ചേരി ഇൗമാസം 28ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് ഏഴ് വരെ സംഗീതക്കച്ചേരി, സംഗീത ആരാധന, തിരുവാതിരക്കളി എന്നിവ നടക്കും. രാജലക്ഷ്മി അശോകൻ, കൊച്ചി വിശ്വനാഥ്, ഭാഗ്യലത ഇരിങ്ങാലക്കുട, ശൈലജ കുമാർ, കൃഷ്ണൻകുട്ടി മാരാർ എന്നിവർ സംഗീതാരാധനയിൽ പങ്കെടുക്കും. ഡോ. ആർ. രാമപ്രസാദ്, കൊല്ലം ജി.എസ്. ബാലമുരളി എന്നിവർ വൈകീട്ട് 4.30ന് ആരംഭിക്കുന്ന കച്ചേരിയിൽ പാടുമെന്ന് സുന്ദര നാരായണ ഗാനാഞ്ജലി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഡോ. ശ്രീദേവി എൻ. മേനോൻ, രാംദാസ് മേനോൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story