Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTസ്പീഡ് പോസ്റ്റ് ഓഫിസ് മാർച്ച്
text_fieldsbookmark_border
തൃശൂർ: തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാറിെൻറ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കുമെതിരെ എസ്.യു.സി.ഐ കമ്യൂണിസ്റ്റിെൻറ ആഭിമുഖ്യത്തിൽ തൃശൂർ സ്പീഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയുമായ ഡോ. പി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ലക്കാർഡുകളുമേന്തി തൃശൂരിൽ തെക്കേ ഗോപുര നടയിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് റൗണ്ട് ചുറ്റി കോർപറേഷൻ ഓഫിസ് വഴി പോസ്റ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. പ്രദീപൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ എ.എം. സുരേഷ്, സുജ ആൻറണി തുടങ്ങിയവർ സംസാരിച്ചു. ശ്രീകുമാർ, ബെന്നി, ഒ.കെ. വത്സലൻ, സി.വി. പ്രേമരാജ്, സി.ആർ. ഉണ്ണികൃഷ്ണൻ, പി.എ. ജോഷ്വാ, സി.എസ്. കൃഷ്ണകുമാർ, പി.കെ. ഷിബു എന്നിവർ നേതൃത്വം നൽകി. പ്രകടനം നടത്തി തൃശൂർ: 11ാം ശമ്പളകമീഷനെ നിയമിക്കുക, എന്‍.പി.എസുകാര്‍ക്ക് തുല്യനീതി ഉറപ്പാക്കുക, ക്ഷാമബത്ത നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുക, രാഷ്ട്രീയ-പ്രതികാര സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, സര്‍ക്കാര്‍ വിഹിതമില്ലാത്ത മെഡിസെപ്പ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന ദ്വിദിന സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് തൃശൂര്‍ താലൂക്കിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ല ട്രഷറര്‍ എം.ഒ. ഡെയ്‌സന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മൃദുല്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മോളി ജോസഫ്, കെ.ഐ. നിക്‌സന്‍, കെ. സഞ്ജീവ്, ഷെല്ലി ജേക്കബ്, പി.പി. ബാലകൃഷ്ണന്‍, ജിജോ പീറ്റര്‍, സി.ആര്‍. ഷൈന്‍, കെ.ജി. ജസ്റ്റിന്‍, സി.എഫ്. പ്രിന്‍സി, കെ. സൂരജ്, ഡിജീഷ്‌കുമാര്‍, ജസ്റ്റിന്‍പോള്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story