Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsbookmark_border
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, ശീതളപാനീയ വ ിൽപനശാലകൾ എന്നിവയിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യമായതുമായ ഭക്ഷണം പിടിച്ചെടുത്തു. വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വിജയ പ്രകാശിെൻറ നേതൃത്വത്തിൽ വടക്കാഞ്ചേരിയുടെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച ഇറച്ചിയും മറ്റു ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തു. സിയ, സെലക്ട്, അലിഫ് ഫുഡ് കോർട്ട്, സൂപ്പർ 99, നാലകത്ത്, സി.എ.എസ്, കൃഷ്ണ വനിത ഹോട്ടൽ, ന്യൂ കാസിൽ എന്നീ സ്ഥാപനങ്ങളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെത്തുടർന്ന് ഇവർക്ക് നോട്ടീസ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശങ്കർ മാണി, അനുരാജ്, ഓഫിസ് അറ്റൻഡർ സഞ്ചേഷ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story