Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTവീടുകയറി ആക്രമണം മൂന്ന് പേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
ഇരിങ്ങാലക്കുട: താണിശ്ശേരി വീട് കയറി ആക്രമിച്ച് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കാട്ടൂ ർ പൊലീസ് കേസെടുത്തു. പടിഞ്ഞാറെ കല്ലട ഹരിപുരം അമ്പലത്തിന് സമീപം ഊലിക്കല്‍ വീട്ടിൽ ബിനീഷിനെയാണ് മൂന്നംഗ സംഘം ബുധനാഴ്ച രാവിലെ പതിനൊന്നോടെ ആക്രമിച്ചത്. റോഡിലൂടെ അമിത വേഗതയിൽ ബൈക്കിൽ പഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിൽ താണിശ്ശേരി സ്വദേശികളായ സനൽ, വിഷ്ണുപ്രസാദ്, നിധീഷ് ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ ബിനീഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. താണിശ്ശേരി, മച്ച് സെൻറർ, ഹരിപുരം ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്ല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story