Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:01 AM IST Updated On
date_range 21 Feb 2019 5:01 AM ISTകൂട്ടായ്മയാണ് വിജയഭാരതി സ്കൂള്‍
text_fieldsbookmark_border
കയ്പമംഗലം: ഇല്ലായ്മയില്‍ നിന്ന് കൂട്ടായ്മയിലൂടെ മാറ്റത്തിെൻറ വഴിയിലേക്ക് സഞ്ചരിക്കുകയാണ് കയ്പമംഗലത്തെ വി ജയഭാരതി എല്‍.പി സ്കൂള്‍. കുട്ടികള്‍ കുറഞ്ഞ് അടച്ചു പൂട്ടലിെൻറ വക്കിലെത്തിയ സ്കൂളിനെ കൈപിടിച്ചുയര്‍ത്തിയത് മാനേജ്മെൻറിെൻറയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലാണ്. ദേശീയപാത 66 െൻറ ഓരത്തുള്ള സ്കൂള്‍ അടിസ്ഥാന സൗകര്യത്തില്‍ പിന്നിലായിരുന്നു. ഇത് പരിഹരിക്കാനായി കെട്ടിടത്തോട് ചേര്‍ന്ന ഭാഗം കൂടി ഷീറ്റിട്ട് ക്ലാസിന് അനുയോജ്യമാക്കി. പരിസരം ശുചിയാക്കി ചെടികള്‍ പിടിപ്പിച്ചു. ശുദ്ധജലത്തിനായി ജലശുദ്ധീകരണി സ്ഥാപിച്ചു. കുട്ടികള്‍ക്ക് മൂന്നുനേരം ഭക്ഷണം നല്കുന്നു. സ്വന്തമായി വാഹന സൗകര്യം ഏര്‍പ്പെടുത്തി. കളിസ്ഥലം, കളിപ്പാട്ടങ്ങള്‍, വിശ്രമ സ്ഥലം എന്നിവ കൂടാതെ വൃത്തിയുള്ള ശൗചാലയം സ്കൂളിെൻറ പ്രത്യേകതയാണ്. മിക്ക ക്ലാസ് മുറികളും ഡിജിറ്റല്‍ സംവിധാനം കൂടിയുള്ളതാണ്. അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ ബഹുമുഖ പരിപാടികള്‍ നടക്കുന്നു. നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിനെ സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കാന്‍ കഠിനശ്രമത്തിലാണ് ബന്ധപ്പെട്ടവർ. പൊതു വിദ്യാഭ്യാസത്തിെൻറ മാറുന്ന മുഖച്ഛായ പ്രകാശിപ്പിക്കുന്ന സ്കൂളുകളില്‍ ഒന്നാവുകയാണ് വിജയഭാരതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story