Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:01 AM IST Updated On
date_range 21 Feb 2019 5:01 AM ISTവിനോദ സഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതി എട്ടുവർഷത്തിനുശേഷം പിടിയിൽ
text_fieldsbookmark_border
ചാലക്കുടി: വിനോദസഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി വട്ടയാർ പോസ്റ്റോഫിസ് പര ിധിയിലെ കല്ലാർ സ്വദേശി വേട്ടച്ചിറ വീട്ടിൽ ഷിബുവാണ് (30) പിടിയിലായത്. എട്ടുവർഷം മുമ്പ് ചാലക്കുടി - ആനമല സംസ്ഥാനപാതയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയ വയനാട് സ്വദേശികളായ പുരുഷൻമാരേയും സ്ത്രീകളേയും ഷിബുവുമടങ്ങിയ സംഘം ആക്രമിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷിബു ഒളിവിലായിരുന്നു. അടിമാലിയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ അന്വേഷിച്ച് പൊലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ മാങ്കുളത്ത് കിണറുപണി ചെയ്യുന്നുണ്ടെന്നറിഞ്ഞ് പ്രത്യേകാന്വേഷണ സംഘത്തിലെ രണ്ടുപേർ പണിക്കാരായി വേഷംമാറിയെത്തിയാണ് കുടുക്കിയത്. ഡിവൈ.എസ്.പി കെ. ലാൽജിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ സി.ഐ ജെ. മാത്യു, എസ്.ഐ വത്സകുമാർ, എ.എസ്.ഐ ജിനു മോൻ തച്ചേത്ത്, പൊലീസുകാരായ സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്. തുടർന്ന് ചാലക്കുടിയിലെത്തിച്ച ഷിബുവിനെ വൈദ്യ പരിശോധനക്ക് ശേഷം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story