Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:01 AM IST Updated On
date_range 21 Feb 2019 5:01 AM ISTടി.എൻ.ടി ചിട്ടി തട്ടിപ്പ്: ഇടപാടുകാരുടെ രേഖകൾ ഉപേക്ഷിച്ച നിലയിൽ
text_fieldsbookmark_border
ഗുരുവായൂർ: ടി.എൻ.ടി ചിട്ടിക്കമ്പനി ഇടപാടുകാരിൽനിന്ന് വാങ്ങിയ രേഖകൾ ഗുരുവായൂരിലെ ഫ്ലാറ്റ് സമുച്ചയത്തിെൻറ ടെറസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിന് സമീപം അഞ്ച് നിലകളുള്ള സൂര്യമാധവം ഫ്ലാറ്റിെൻറ മുകളിലാണ് രണ്ട് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ രേഖകൾ കണ്ടത്. ബ്ലാങ്ക് ചെക്ക്, മുദ്രപ്പത്രം, തിരിച്ചറിയൽ രേഖകൾ, ബാങ്ക് പാസ് ബുക്കിെൻറ കോപ്പികൾ, നികുതി രസീത് എന്നിവയാണ് പ്രത്യേകം കവറുകളിലായി ചാക്കിൽ ഉണ്ടായിരുന്നത്. ചിട്ടി പിടിച്ചവരിൽ നിന്നും ജാമ്യക്കാരിൽ നിന്നും വാങ്ങിയതാണ് രേഖകൾ. അപ്പാർട്ട്മെൻറിലെ കെയർ ടേക്കറാണ് ഇവ കണ്ടത്. ടെമ്പിൾ സി.ഐ സി. േപ്രമാനന്ദകൃഷ്ണൻ, എ.എസ്.ഐ പി.എസ്. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രേഖകൾ എങ്ങനെ ഫ്ലാറ്റിന് മുകളിലെത്തി എന്നതിനെ കുറിച്ചാണ് അന്വേഷണം. കമ്പനിക്ക് ഗുരുവായൂരിൽ ശാഖയില്ല. കണ്ടെടുത്ത രേഖകളെല്ലാം പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് പരിശോധിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story