Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 5:01 AM IST Updated On
date_range 18 Feb 2019 5:01 AM ISTഅർബുദ നിർണയ ക്യാമ്പ്
text_fieldsbookmark_border
കരൂപ്പടന്ന: എം.ഇ.എസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി കൊച്ചി കാന്‍സർ കെയര്‍ സൊസൈറ്റിയുമായി സഹകരിച്ച് സൗജന്യ അ ർബുദ നിര്‍ണയ ക്യാമ്പ് നടത്തി. ഫാ. സനീഷ് തെക്കേത്തല ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. കടലായി മഹല്ല് ഖത്തീബ് അബ്ദുൽ ലത്തീഫ് അല്‍ഖാസിമി, കെ.കെ. കുഞ്ഞുമൊയ്തീന്‍, വി.എം. ഷൈന്‍, സലീം അറക്കല്‍, കെ.എ. മുഹമ്മദ്, ബഷീര്‍ തോപ്പില്‍, എ.ബി. സിയാവുദ്ധീന്‍, നസീമ നാസര്‍, ഹുസൈന്‍ ഹാജി, ടി.എ. ബഷീര്‍, ടി.കെ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. സമർപ്പണം കരൂപ്പടന്ന: കേരള മാപ്പിള കലാ അക്കാദമിയുടെ ഇശൽ മാണിക്യം പുരസ്കാരം മാപ്പിള ഗാന രചയിതാവ് പി.എം.എ. ജബ്ബാറിന് ചൊവ്വാഴ്ച സമർപ്പിക്കും. വൈകീട്ട് നാലിന് കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മാപ്പിള കല അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് തലശ്ശേരി കെ. റഫീഖ് പുരസ്കാരം സമർപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story