Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഞ്ഞുവീഴ്​ച,...

മഞ്ഞുവീഴ്​ച, ഫ്ലൈറ്റില്ല; ഗോകുലം ടീം ശ്രീനഗറിൽ കുടുങ്ങി

text_fields
bookmark_border
കോഴിക്കോട്: ഐ ലീഗിൽ റിയൽ കശ്മീർ എഫ്.സിയുമായി എവേ മത്സരത്തിന് പോയ ഗോകുലം കേരള ടീം ശ്രീനഗറിൽ കുടുങ്ങി. ബുധനാഴ്ചത് തെ മത്സരത്തിന് ശേഷം വ്യാഴാഴ്ച മടങ്ങാനിരിക്കേ മഞ്ഞുവീഴ്ച കാരണം വിമാന സർവിസുകൾ റദ്ദാക്കിയതാണ് വിനയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇൻഡിഗോ വിമാനത്തിൽ മുംെബെ വഴി കരിപ്പൂരിലേക്ക് വരാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ടു ദിവസമായി വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. കോച്ചും സ്റ്റാഫുമടക്കം 28 പേരാണ് സംഘത്തിലുള്ളത്. സർവിസ് പുനഃക്രമീകരിക്കുമ്പോൾ ഊഴമനുസരിച്ച് അടുത്ത ബുധനാഴ്ച മാത്രമേ പോകാനാവൂവെന്നാണ് വിമാനക്കമ്പനി പറയുന്നത്. ഞായറാഴ്ച കോഴിക്കോട്ട് ടീമിന് മത്സരമുണ്ട്. അഞ്ചുപേരെ വീതം കൊണ്ടുപോകാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഗോകുലം മാനേജർ രാജ റിസ്വാൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story