Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:01 AM IST Updated On
date_range 6 Feb 2019 5:01 AM ISTകോർപറേഷനിൽ വീണ്ടും മിനുട്സ് തിരുത്തിയെന്ന് ആക്ഷേപം
text_fieldsbookmark_border
തൃശൂർ: കോർപറേഷൻ കൗൺസിലിൽ വീണ്ടും മിനുട്സ് തിരുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം. കഴിഞ്ഞ മാസം 22ന് ചേർന്ന കൗൺസിൽ പിരിച്ചുവിട്ടിരുന്നു. ഈ അജണ്ടകളുമായി പ്രത്യേക കൗൺസിൽ വിളിക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് ബുധനാഴ്ച ചേരുന്ന യോഗത്തിന് നൽകിയിരുന്ന അജണ്ടയിൽ തീരുമാനങ്ങളായി രേഖപ്പെടുത്തി കൗൺസിലർമാർക്ക് നൽകിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കൗൺസിൽ ചർച്ച ചെയ്യാതെ അജണ്ടകളിൽ തീരുമാനമെടുത്തത് അഴിമതിക്ക് വേണ്ടിയാണെന്നും, കോർപറേഷൻ മാലിന്യ നീക്കത്തിനെതിരെ ആക്ഷേപമുള്ളപ്പോഴാണ് കരാറുകാരന് ലക്ഷങ്ങൾ പാസാക്കി കൊടുക്കുന്നത്. ഇത് ഉൾപ്പെടെ നിരവധി വിഷയങ്ങൾ നിയമവിരുദ്ധമായി കൗൺസിൽ ചർച്ച ചെയ്യാതെ മിനുട്സാക്കി മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിലിെൻറ പ്രസക്തി നഷ്ടപ്പെടുത്തുന്ന നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാക്കളായ എം.കെ. മുകുന്ദൻ, ജോൺ ഡാനിയൽ, എ. പ്രസാദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story