Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:01 AM IST Updated On
date_range 6 Feb 2019 5:01 AM ISTഎസ്.ബി.െഎയിൽ ഇടപാടുകാരെ വലച്ച് 'നയി ദിശ' പരിശീലനപ്പൂട്ടൽ
text_fieldsbookmark_border
തൃശൂർ: ബാങ്കിങ് നിയമത്തിന് വിരുദ്ധമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ശാഖകൾ പൂട്ടിയിട്ട് ജീവനക്കാർക്ക് പര ിശീലനം. 'നയി ദിശ' എന്ന പേരിലുള്ള പരിശീലന പരിപാടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂർ ശക്തൻ, പൂങ്കുന്നം, അടാട്ട് തുടങ്ങിയ ശാഖകൾ അടച്ചിട്ട് ബാങ്കിെൻറ തൃശൂർ ആർ.ബി.ഒയിൽ (റീജനൽ ബ്രാഞ്ച് ഒാഫിസ്) പരിശീലനം സംഘടിപ്പിച്ചു. ഇൗ ശാഖകളിൽ ഉച്ചക്ക് ഒന്നിന് ശേഷം എത്തിയ ഇടപാടുകാർക്ക് മുന്നിൽ പതിച്ച 'അറിയിപ്പ്' വായിച്ച് മടങ്ങേണ്ടി വന്നു. എസ്.ബി.െഎയിൽ നടക്കുന്ന സമഗ്ര പരിഷ്കരണത്തിെൻറ ഭാഗമായാണ് ശാഖ പൂട്ടിയിട്ട് പരിശീലനം എന്നാണ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ എക്സിക്യൂട്ടിവ് അധികാരമുള്ളവരുടെ ഉത്തരവിലല്ലാതെ ബാങ്ക് ശാഖകൾ പൂട്ടിയിടാൻ പാടില്ലെന്നാണ് നിയമം. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായ കലക്ടർക്ക് കലാപം പോലുള്ള സവിശേഷ സാഹചര്യങ്ങളിൽ അതത് പ്രദേശത്തെ ബാങ്ക് ശാഖ പൂട്ടിയിടാൻ ഉത്തരവ് നൽകാം. രാഷ്ട്രപതി മരിച്ചാൽ പോലും സംസ്കാര ചടങ്ങിന് ആ പ്രദേശത്തെ ബാങ്ക് ശാഖകൾക്ക് മാത്രമെ അവധി നൽകാവൂ എന്ന ഉത്തരവും നിലനിൽക്കുന്നുണ്ട്. ഇതൊന്നുമല്ലാത്ത സാഹചര്യങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ മാത്രമെ ബാങ്കുകൾ അടച്ചിടാവൂ. ഇൗ നിയമങ്ങളെല്ലാം ലംഘിച്ചാണ് എസ്.ബി.െഎയിൽ 'പരിശീലനപ്പൂട്ടൽ' അരേങ്ങറുന്നത്. പരിശീലനത്തിൽ പെങ്കടുക്കേണ്ട ജീവനക്കാരുള്ള ശാഖകളിൽ ഉച്ചക്ക് ഒന്നിന് പണമിടപാട് അവസാനിപ്പിക്കാനാണ് നിർദേശം. ഉച്ചക്ക് രണ്ടിനാണ് പരിശീലനം തുടങ്ങുന്നത്. എറണാകുളത്തുനിന്നാണ് സംസ്ഥാനത്തെ പരിശീലന പരിപാടി തുടങ്ങിയത്. ഇത് സംസ്ഥാനമാകെ നടക്കും. പരിശീലനം രാത്രി വൈകും വരെ നീളുന്നതിൽ ജീവനക്കാർക്ക് അമർഷവുമുണ്ട്. ൈവകീട്ട് നാല് വരെ 'തടസ്സപ്പെടാത്ത സേവനം' നൽകണമെന്നാണ് എസ്.ബി.െഎയിലെ ചട്ടം. ഉച്ചഭക്ഷണ സമയത്തുപോലും ഇത് പാലിക്കണം. എന്നാൽ, പരിശീലനത്തിൽ ഉൾപ്പെടുന്ന ജീവനക്കാരുടെ ശാഖകൾക്ക് മുന്നിൽ തലേന്ന് വൈകീട്ട് നോട്ടീസ് പതിക്കുന്നതല്ലാതെ ഇടപാടുകാരെ വിവരം അറിയിക്കാൻ സംവിധാനമില്ല. സർക്കിൾ ചീഫ് ജനറൽ മാനേജർ അടക്കമുള്ളവരുടെ അറിവോടെയും നിർദേശപ്രകാരവുമായിരിക്കും ഇതെന്നും കുറ്റകരമായ നടപടിയാണിതെന്നും ബാങ്കിലെ സംഘടന വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story