Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 4:59 AM IST Updated On
date_range 5 Feb 2019 4:59 AM ISTആരോഗ്യ സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പരീക്ഷ അപേക്ഷ തൃശൂർ: മാർച്ച് 18ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട്-ഒന്ന് റെഗുലർ ആൻഡ് സപ്ലിമെൻററി (2010 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 18 മുതൽ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 26 വരെയും സൂപ്പർ ഫൈനോടെ 28 വരെയുമാണ് സമയം. മാർച്ച് 13ന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് -ഒന്ന് സപ്ലിമെൻററി (2010 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 13 മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 25 വരെയും രജിസ്ട്രേഷൻ നടത്താം. മാര്‍ച്ച് 20ന് തുടങ്ങുന്ന രണ്ടാം വര്‍ഷ മാസ്റ്റർ ഓഫ് ഒപ്ടോമെട്രി സപ്ലിമെൻററി പരീക്ഷക്ക് ഫെബ്രുവരി 11 മുതൽ 20 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 25 വരെയുമാണ് സമയപരിധി. പരീക്ഷ തീയതി ചൊവ്വാഴ്ച തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി എം.എൽ.ടി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story