Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2019 5:01 AM IST Updated On
date_range 2 Feb 2019 5:01 AM ISTകാമ്പസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി
text_fieldsbookmark_border
ആലപ്പുഴ: കാമ്പസ് ഫ്രണ്ട് 14ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. വെള്ളിയാഴ്ച രാവിലെ 9.30ന് സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. അബ്്ദുൽ ഹാദി ആലപ്പുഴ ഫ്രീഡം ഫോർട്ടിൽ (പോപ്പി ഗ്രൗണ്ട്) പതാക ഉയർത്തി. കാമ്പസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. മുസമ്മിൽ, വൈസ് പ്രസിഡൻറ് അൽബിലാൽ സലീം, ട്രഷറർ ഷെഫീഖ് കല്ലായി, സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈകീട്ട് 3.30ന് കാമ്പസ് ഫ്രണ്ടിെൻറ പൂർവ നേതൃസംഗമം 'കാൽപാടുകൾ തേടി' നടത്തി. പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പൂർവ നേതൃത്വങ്ങളുടെ ഇൻററാക്ടിവ് സെഷൻ നടന്നു. വൈകീട്ട് 6.30 മുതൽ പോപ്പി ഗ്രൗണ്ടിൽ അതിജീവന നിശ 'ഇശൽ പൂക്കുന്നിടം' സംഘടിപ്പിച്ചു. ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ശനിയാഴ്ചയാണ് വിദ്യാർഥിറാലിയും പൊതുസമ്മേളനവും. വൈകീട്ട് 3.30ന് ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽനിന്ന് റാലി ആരംഭിക്കും. പോപ്പി ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനം കാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡൻറ് എം.എസ്. സാജിദ് ഉദ്ഘാടനം ചെയ്യും. കാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കെ.എച്ച്. അബ്്ദുൽ ഹാദി അധ്യക്ഷത വഹിക്കും. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേതാ ഭട്ട് മുഖ്യാതിഥി ആയിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story