Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിക്കി സംഗമോത്സവം...

വിക്കി സംഗമോത്സവം ഇന്ന്​ സമാപിക്കും

text_fields
bookmark_border
കൊടുങ്ങല്ലൂർ: മുസ്രിസ് പൈതൃക പ്രദേശത്ത് തിങ്കളാഴ്ച നടക്കുന്ന ജലയാത്രയോടെ വിക്കി സംഗമോത്സവം സമാപിക്കും. രണ്ടാം ദിവസമായ ഞായറാഴ്ച അക്കാദമിക് പരിപാടികളാൽ സമൃദ്ധം. 'പ്രാദേശിക ചരിത്രരചനയുടെ സ്രോതസ്സ്, സങ്കേതങ്ങൾ, ആധികാരികത'എന്ന വിഷയത്തിൽ പ്രഫ. പി.എസ്. മനോജ് കുമാർ, ഇ.ഡി. ഡേവീസ്, ഡോ. മിഥുൻ സി. ശേഖർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എം. ബിജുകുമാർ സ്വാഗതവും അജിത പാടാരിൽ നന്ദിയും പറഞ്ഞു. 'സൈബർ ഇടങ്ങളിലെ സ്ത്രീ-ദലിത് സാന്നിധ്യം'എന്ന വിഷയത്തിൽ രേഖാരാജ് വീഡിയോ കോൺഫറൻസിങ് മുഖേന സംസാരിച്ചു. 'വിക്കിപ്പീഡിയ്ക്ക് ഒരാമുഖം'മുജീബ് റഹ്മാനും 'വിക്കിഡാറ്റ ടൂളുകൾ'എസ്. അമ്പാടി ആനന്ദും 'സ്വതന്ത്ര വിജ്ഞാനം, സ്വതന്ത്ര സംസ്കാരം -വിക്കിപ്പീഡിയ'കെ.വി. അനിൽകുമാറും അവതരിപ്പിച്ചു. 'പകർപ്പുപേക്ഷയും ക്രിയേറ്റീവ് കോമൺസും'എന്നവിഷയത്തിൽ ടി.കെ സുജിതും 'വിക്കിമീഡിയ കോമൺസ് - പ്രായോഗികവശങ്ങൾ'എന്നതിൽ കെ. സുഹൈറലിയും 'ഗുണ്ടർട്ട് ലെഗസി പദ്ധതി'സംബന്ധിച്ച് കണ്ണൻ ഷൺമുഖവും പ്രബന്ധം അവതരിപ്പിച്ചു. വൈകിട്ട് വിക്കി ചങ്ങാത്തം ഓപ്പൺഫോറം നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story