സംസ്ഥാന കരാട്ടെ മത്സരം 12നും 13നും

05:01 AM
11/01/2019
ചാലക്കുടി: കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സിൽ സംഘടിപ്പിക്കുന്ന 39ാമത് സംസ്ഥാന കരാട്ടെ മത്സരം 12, 13 തീയതികളില്‍ തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേഡറ്റ്, ജൂനിയര്‍, അണ്ടര്‍ 21 വിഭാഗങ്ങളിലായി 14 ജില്ലകളില്‍നിന്ന് 850 പേർ പെങ്കടുക്കുന്ന മത്സരം 12ന് രാവിലെ 10ന് തൃശൂര്‍ മേയര്‍ അജിത വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള കരാട്ടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്നവരാണ് ദേശീയ തലത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുക. ജില്ല സെക്രട്ടറി മുഹമ്മദ് റാഫിയും സംസ്ഥാന ഭാരവാഹികളായ ജോയ് പോളും കെ. ചന്ദ്രനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Loading...
COMMENTS