Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:01 AM IST Updated On
date_range 7 Jan 2019 5:01 AM ISTകാറും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
പെരുമ്പിലാവ്: കൊരട്ടിക്കരയിലെ വട്ടമാവിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പ െടെ മൂന്ന് പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ കോഴിക്കോട് വെള്ളായണിയിൽ അരവിന്ദ് (47), ഭാര്യ അർച്ചന (43), കാർ ഡ്രൈവർ ഷാഹിദ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ ഞായറാഴ്ച രാവിലെ 7.15 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് മാവേലിക്കരയിലെ ബന്ധുവീട്ടിലേക്ക് പോകുന്ന കാറിലുള്ള സംഘമാണ് അപകടത്തിൽപെട്ടത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഡ്രൈവറെ കാറിെൻറ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story