Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:01 AM IST Updated On
date_range 7 Jan 2019 5:01 AM ISTചിറ്റാട്ടുകര കമ്പിടിതിരുനാളിന് തുടക്കം
text_fieldsbookmark_border
പാവറട്ടി: ചിറ്റാട്ടുകര സെൻറ് സെബാസ്ത്യാനോസിെൻറ ദേവാലയത്തിൽ കമ്പിടിതിരുനാൾ ആരംഭിച്ചു. ശനിയാഴ്ച രാത്രി നവ വ ൈദികൻ ജോസഫ് മാളിയമ്മാവ് പിണ്ടിക്ക് തിരിതെളിച്ചതോടെയാണ് തിരുനാളിന് തുടക്കമായത്. തുടർന്ന് ദേവാലയ ദീപാലങ്കാര സ്വിച്ചോൺ മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഞായറാഴ്ച രാവിലെ 10ന് നടന്ന കുർബാനക്ക് ഫാ. ജിയോ തെക്കിനിയത്ത് കാർമികത്വം വഹിച്ചു. വൈകീട്ട് ദിവ്യബലിക്ക് ശേഷം വേസ്പര, തിരുസ്വരൂപം എഴുന്നള്ളിച്ചുവെക്കൽ എന്നിവ നടന്നു. കർമങ്ങൾക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ നേതൃത്വം നൽകി. പ്രധാന തിരുനാൾ ദിവസമായ തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന തിരുനാൾ പാട്ട് കുർബാനക്ക് നവ വൈദികൻ ഫാ.ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമികത്വം വഹിക്കും. തൃശൂർ അേപ്പാസ്തലിക് സെൻറർ ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ സഹകാർമികനാകും. മുളയം മേരി മാത മേജർ സെമിനാരി പ്രഫ. ഫാ. വിൻസൻറ് ആലപ്പാട്ട് തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം അങ്ങാടി ചുറ്റി ദേവാലയത്തിൽ സമാപിക്കും. വൈകീട്ട് ആറിന് ഫാ.ജിജോ ചിരിയങ്കണ്ടത്തിെൻറ കാർമികത്വത്തിൽ ദിവ്യബലിയുണ്ടാകും. രാത്രി 9.30 ന് അമ്പു പ്രദക്ഷിണങ്ങൾ ദേവാലയത്തിൽ സമാപിക്കും. പ്രളയകാലത്ത് സ്വന്തം പുറം ചവിട്ടുപടിയാക്കി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ താനൂരിലെ കെ.പി. ജയ്സൽ തിരുനാളിന് മുഖ്യാതിഥിയാകും. രാത്രി 10 ന് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ബാൻഡ് വാദ്യ മൽസരം അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story