Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിത്​ യുവാവിനെ...

ദലിത്​ യുവാവിനെ പൊലീസ് മർദി​ച്ചെന്ന്​​ പരാതി

text_fields
bookmark_border
തൃശൂർ: ദലിത് യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. ചിറയ്‌ക്കേകോട് പാണ്ടിപറമ്പില്‍ താമസിക്കുന്ന ശരത്തിനാണ് മർദ നമേറ്റത്. തലക്കും ചെവിക്കും പുറംഭാഗത്തും പരിക്കേറ്റ നിലയിൽ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുവർഷദിനത്തിൽ രാത്രിയാണ് സംഭവം. വീട്ടിനടുത്ത് തെറിവിളിച്ചെന്നാരോപിച്ചാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് ശരത് ആരോപിക്കുന്നു. എസ്.ഐ ഉൾപ്പെടെയുള്ളവർ ക്രൂരമായി മർദിച്ചെന്നും പുറത്തും കാലിനടിയിലും ലാത്തികൊണ്ടടിച്ചതായും മുഖ്യമന്ത്രിക്കും കലക്ടർക്കും മനുഷ്യാവകാശ കമീഷനും തിങ്കളാഴ്ച പരാതി നൽകുമെന്നും ശരത് പറഞ്ഞു. എന്നാൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസി​െൻറ മറുപടി. അടിപിടി കേസുകളിലെ പ്രതിയാണെന്നും പറഞ്ഞു. പുതുവത്സര ആഘോഷത്തിനിടെയുണ്ടായ ബഹളത്തിനിടെയാണ് ശരത്തിന് പരിക്കേറ്റതെന്നും മർദിച്ചിട്ടില്ലെന്നുമാണ്പൊലീസി​െൻറ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story