Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 4:59 AM IST Updated On
date_range 7 Jan 2019 4:59 AM ISTസമാധാനത്തിനായി ചിത്രരചന
text_fieldsbookmark_border
വടക്കാഞ്ചേരി: സമാധാനത്തിെൻറ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് 'നിറച്ചാര്‍ത്ത്' കലാ സാംസ്കാരിക സമിതിയും വടക്കാഞ്ച േരി കേരളവര്‍മ പബ്ലിക് ലൈബ്രറിയും ചേർന്ന് 'മിഴിവ്' സമൂഹ ചിത്രരചന സംഘടിപ്പിച്ചു. 'സമാധാനം കോറിയിടാം' സന്ദേശവുമായി, ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ചിത്രങ്ങള്‍ രചിച്ചത്. ബസ് യാത്രികരും ചിത്ര രചനയില്‍ പങ്കാളികളായി. ചിത്രകാരന്മാരായ സി.എന്‍.സുജിത്, മണികണ്ഠന്‍ പുന്നക്കല്‍, ബിനു ഭാസ്കര്‍, ഷസിയ അജയന്‍, പ്രകാശന്‍ മങ്ങാട്ട്, സുധീഷ്, വിനോദ് കൊച്ചുട്ടി, ദാസ് വടക്കാഞ്ചേരി, സേവി അറക്കല്‍, രമേശ് കിഴുവേലി, രാജശേഖരന്‍ കടമ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീകേരളവര്‍മ പബ്ലിക് ലൈബ്രറി ഭാരവാഹികളായ വി. മുരളി, ജി.സത്യന്‍, എൻ.വി.അജയകുമാർ, നിറച്ചാർത്ത് കലാസാംസ്കാരിക സമിതി ഭാരവാഹികളായ സതീഷ് കോർമാത്ത്, രാജേഷ് മുത്തലംകോട്ട്, സിന്ധു മധു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story