Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ അക്കാദമിയില്‍...

സാഹിത്യ അക്കാദമിയില്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാൻറ്​

text_fields
bookmark_border
തൃശൂര്‍: കേരള സാഹിത്യ അക്കാദമി വളപ്പിൽ ജൈവമാലിന്യ സംസ്‌കരണ പ്ലാൻറ് പ്രസിഡൻറ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് മുണ്ടൂര്‍ ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാൻറ് പ്രവർത്തിപ്പിക്കുന്നത്. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ പുഷ്പജന്‍ കനാരത്ത്, പബ്ലിക്കേഷന്‍സ് ഓഫിസര്‍ ഇ.ഡി. ഡേവീസ്, ലൈബ്രേറിയന്‍ കെ. രാജേന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു. കോൺഗ്രസ് കൂട്ടധർണ ചെറുതുരുത്തി: ലൈഫ് - പ്രളയ ദുരിതാശ്വാസ പദ്ധതികൾ അട്ടിമറിച്ചു, ക്ഷേമ പെൻഷൻ വിതരണത്തിൽ ക്രമക്കേട് എന്നിവ ആരോപിച്ച് ദേശമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. ഡി.സി.സി സെക്രട്ടറി ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.എസ്. ലക്ഷ്മണൻ, എം. മഞ്ജുള, സലിം മുഹമ്മദുകുട്ടി, സരസ്വതി റഹ്മത്ത്, സീന, അജിത, മുസ്തഫ, തലശ്ശേരി ഹക്കീം എന്നിവർ സംസാരിച്ചു. ഷറഫുദ്ധീൻ തങ്ങൾ സ്വാഗതവും ബഷീർ ദേശമംഗലം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story