Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2018 5:01 AM IST Updated On
date_range 24 Dec 2018 5:01 AM ISTലീഡറെ അനുസ്മരിച്ചു
text_fieldsbookmark_border
തൃശൂർ: കെ. കരുണാകരെൻറ എട്ടാം ചരമവാർഷികദിനം ആചരിച്ചു. കരുണാകരെൻറ പൂങ്കുന്നത്തെ വസതിയായ മുരളീമന്ദിരത്തിലെ സ ്മൃതികുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഭദ്രദീപം കൊളുത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കരുണാകരെൻറ മകളുമായ പത്മജ വേണുഗോപാൽ, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, ടി.യു. രാധാകൃഷ്ണൻ, ജോസ് കാട്ടൂക്കാരൻ, എം.പി. വിൻസെൻറ്, സുനിൽ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു. കെ. കരുണാകരൻ സ്റ്റഡി സെൻററിെൻറ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി സൈമൺ പേരേപ്പാടൻ ഉദ്ഘാടനം ചെയ്തു. വാസു കോട്ടോൽ, മേരിക്കുഞ്ഞ്, പി.ടി. സജീവൻ നടത്തറ, കെ.കെ. ഷറഫുദീൻ, വിജു ഗുരുവായൂർ, മനോജ് ഭാസ്കർ, പി.എൽ. മത്തായി, ജോൺസൺ ആലപ്പാട്ട്, രാജീവ്, വിനോദ് പൂങ്കുന്നം, ഹരിലാൽ, ഹരിദാസ് വിയ്യൂർ, രാധാകൃഷ്ണൻ പാറയിൽ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story