Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 5:01 AM IST Updated On
date_range 23 Dec 2018 5:01 AM ISTപുന്നയൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
പുന്നയൂർ: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അകലാട് മുഹിയുദ്ധീൻപള്ളി തിട്ടപുള്ളി ഷിജു (27), പുന്നയൂർ വലിയമ്മു (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാവിലെ എട്ടോടെ ആലാപാലം റോഡിലായിരുന്നു അപകടം. പുന്നയൂർ പഞ്ചായത്ത് ഓഫിസിന് പിന്നിലെ റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികനായ ഷിജു കുരഞ്ഞിയൂർ ഭാഗത്ത് നിന്ന് തെക്കേ പുന്നയൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ ഓട്ടോ മറിഞ്ഞ ശേഷം സമീപത്തെ വൈദ്യുതി തൂണിലിടിച്ചു. ഓട്ടോയാത്രക്കാരിയാണ് വലിയമ്മു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story