Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരഹസ്യങ്ങൾ...

രഹസ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 7000 ഡോളർ വേണമെന്ന്

text_fields
bookmark_border
തൃശൂർ: 'നിങ്ങളുടെ ജീവിത രഹസ്യങ്ങൾ മുഴുവൻ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്... സംശയമുണ്ടെങ്കിൽ ഇതാ നിങ്ങളുെട ഫേസ്ബുക്ക് അ ക്കൗണ്ടി​െൻറ പാസ് വേഡ്. വിവരങ്ങൾ പുറത്തു വിടാതിരിക്കണമെങ്കിൽ 44 മണിക്കൂറിനുള്ളിൽ താഴെ കാണുന്ന അക്കൗണ്ടിൽ 7000 ഡോളർ അടക്കണം'. തൃശൂർ സ്വദേശി ജയശങ്കറിന് ഇ-മെയിലിൽ എത്തിയ സന്ദേശമാണിത്. Cesare Blackett nezgriffpkx@outlook.com എന്ന അക്കൗണ്ടിൽ നിന്നാണ് സന്ദേശം. ഉദാഹരണമായി കാണിച്ച ഫേസ് ബുക്ക് അക്കൗണ്ടിലെ പാസ് വേഡ് സത്യമായിരുന്നു. പക്ഷേ, മാസങ്ങൾക്ക് മുമ്പ് ഇത് പുതുക്കി. കഴിഞ്ഞ മേയിൽ ലോകത്താകെയുള്ള 8.7 കോടി ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിശദാംശങ്ങൾ ചോർന്ന വിവരം പുറത്തുവന്നിരുന്നു. ഇതിൽ 5.62 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് ഫേസ് ബുക്ക് വെളിപ്പെടുത്തിയത്. ഇപ്പോഴെത്തിയ സന്ദേശം അന്ന് ചോർന്നതിലുൾപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. 7000 ഡോളർ ബിറ്റ്കോയിനായി '1EFAZy3JaU1uqEfrPhTYnJ6RQo7o1pXWUW' എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്നാണ് സന്ദേശം. നേരത്തെ വാനക്രൈ സൈബര്‍ ആക്രമണം നേരിട്ട കമ്പ്യൂട്ടറുകളിൽ അവ പഴയപോലെ പ്രവര്‍ത്തിക്കണമെങ്കില്‍ മോചനദ്രവ്യമായി പണം ബിറ്റ്‌കോയിനായി നല്‍കണമെന്ന് സന്ദേശം വന്നിരുന്നു. വിവരം പൊലീസിനെ അറിയിച്ചപ്പോൾ സമാനസന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിക്കുന്നുണ്ടെന്നും, നിശ്ചിതസമയത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ വരുന്നുവെങ്കിൽ അറിയിക്കണമെന്നും നിർദേശിച്ചു. നാല് ദിവസമായെങ്കിലും ഇതുവരെയും മറ്റ് സന്ദേശങ്ങളൊന്നും എത്തിയിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു. ഓൺ ലൈൻ തട്ടിപ്പിൽ വീഴരുതെന്നും രഹസ്യവിവരങ്ങൾ ചോർത്തുമെന്ന സന്ദേശവുമായെത്തുന്നവരോട് പ്രതികരിക്കരുതെന്നും ഒരു വിവരവും കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story