Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 4:59 AM IST Updated On
date_range 8 Dec 2018 4:59 AM ISTആനക്കയം പദ്ധതി ഉപേക്ഷിക്കണം -ചാലക്കുടിപ്പുഴ സംരക്ഷണ സമിതി
text_fieldsbookmark_border
ചാലക്കുടി: ചാലക്കുടിപ്പുഴയിൽ നിർമിക്കുന്ന ആനക്കയം ചെറുകിട ജലസേചന പദ്ധതി ഉപേക്ഷിക്കണമെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുന്ന പ്രദേശത്തെ നിർമാണ പ്രവർത്തനം ഗുരുതര പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. വനാവകാശ നിയമപ്രകാരം ആദിവാസികളുടെ സമ്മതം ലഭിച്ചിട്ടുമില്ല. സാമ്പത്തികമായി പദ്ധതി പരാജയമായിരിക്കുമെന്ന് പ്രഫ. കെ.എൽ. ഗോപാലകൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. 150 കോടി രൂപ ചെലവ് വരുമെന്ന് കെ.എസ്.ഇ.ബി തന്നെ പറയുന്ന 7.5 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം 2.4 കോടി യൂനിറ്റ് വൈദ്യുതി മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്നുള്ള വരുമാനം പദ്ധതിക്കായി എടുക്കുന്ന വായ്പയുടെ പലിശ അടക്കാൻ പോലും തികയില്ലെന്ന് അവർ കുറ്റപ്പെടുത്തി. പ്രളയബാധിത പ്രദേശത്ത് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കണമെന്നും ദീർഘകാലത്തെ ബില്ലുകൾ തവണകളായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എസ്.പി. രവി, എം.മോഹൻദാസ്, മധു, പ്രഫ. കുസുമം ജോസഫ്, അമ്പാടി ഉണ്ണി, എസ്.എൻ. വിജയകുമാർ, രജനീഷ്, വിനീത ചോലയാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story