Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്തീരാജിൽ...

പഞ്ചായത്തീരാജിൽ വിശ്വസിക്കുന്നവരുടെ എണ്ണം കുറയുന്നു -എസ്​.എം. വിജയാനന്ദ്​

text_fields
bookmark_border
തൃശൂർ: ഗാന്ധിജി പറഞ്ഞ പഞ്ചായത്തീരാജ് പഞ്ചായത്ത് ഭരണസമിതികൾക്കല്ല, രാജ്യത്തിനു വേണ്ടിയായിരുന്നുവെന്ന് മുൻ ചീ ഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. കിലയിൽ നടന്ന 'മഹാത്്മജിയുടെ ഗ്രാമസ്വരാജും പഞ്ചായത്തീരാജും' എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഉൾപ്പെടെ പഞ്ചായത്തീരാജ് സംവിധാനത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഭരണ നിർവഹണത്തിൽ ജനങ്ങളുടെ അഭിപ്രായം പ്രധാനമാണ്. വില്ലേജ് എക്സ്റ്റഷൻ ഓഫിസർമാർ ജനങ്ങളുമായി കൂടുതൽ ഇടപഴകണം. എല്ലാവരും എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ശ്രമദാനംകൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചത്. ഭൂമി എല്ലാവരുടേതുമാണ്. ദാരിദ്യ്ര നിർമാർജനത്തിലൂടെ എല്ലാവർക്കും സ്വാതന്ത്ര്യം എന്നതാണ് സ്വരാജ് കൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല ഗ്രാമം മാലിന്യമുക്തമായിരിക്കും. ഒരാൾ ചെയ്യുന്ന തെറ്റിന് തുല്യമാണ് മാലിന്യം. സാനിറ്റേഷ​െൻറ കാര്യത്തിൽ എല്ലാവരും തുല്യരാകണം. ഈ കാര്യത്തിൽ മാത്രമെ ഗാന്ധിജി പടിഞ്ഞാറൻ രാജ്യങ്ങളെ പ്രശംസിച്ചിട്ടുളളൂ. പഞ്ചാബ് കഴിഞ്ഞാൽ മദ്യവും മയക്കുമരുന്നും കൂടതൽ ഉപയോഗിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനം കേരളത്തിനാണെന്ന് അേദ്ദഹം ചൂണ്ടിക്കാട്ടി. പ്രഫ. എം.പി. മത്തായി, ഗാന്ധിസ്മാരക നിധി മുൻ സെക്രട്ടറി കെ.ജി. ജഗദീശൻ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ഡോ. സണ്ണി ജോർജ്, ഡോ.കെ.പി.എൻ. അമൃത, അജിത് വെണ്ണിയൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story