തട്ടുകടക്കാരനെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

04:59 AM
06/12/2018
കുന്നംകുളം: പെരുമ്പിലാവിലെ പെട്രോൾ പമ്പിന് സമീപം തട്ടുകടക്കാരനെ ആക്രമിച്ച കേസിൽ കരിക്കാട് അരിക്കലത്ത് ഷക്കീറി (34)നെ അറസ്റ്റ് ചെയ്തു. അക്കിക്കാവ് കാളിയത് വീട്ടിൽ ഹിള്ളർ എന്നയാളെ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Loading...
COMMENTS