Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2018 11:29 PM GMT Updated On
date_range 5 Dec 2018 11:29 PM GMTവടക്കേക്കാട് പഞ്ചായത്ത് വികസന സെമിനാർ
text_fieldsbookmark_border
മാലിന്യ സംസ്കരണ പ്ലാൻറ്, പൊതുശ്മശാനം എന്നിവയെ ചൊല്ലി പ്രതിഷേധം വടക്കേക്കാട്: പഞ്ചായത്ത് വികസന സെമിനാർ നായരങ്ങാടി കമ്യൂണിറ്റി ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രഡിഡൻറ് എൻ.എം.കെ നബീൽ പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ ഷൈനി മൈക്കിൾ, ബ്ലോക്ക് അംഗങ്ങളായ എം.വി. ഹൈദർ അലി, സഫൂറ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കാത്തതിലും ലക്ഷങ്ങൾ ചെലവിട്ട് പുതുക്കിപ്പണിതിട്ടും പൊതുശ്മശാനം ഉപയോഗശൂന്യമായതിലും പ്രതിഷേധമുയർന്നു. കുടുബശ്രീയുടെ നേതൃത്വത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കുഷ്ഠരോഗ നിർമാർജന പദ്ധതി ഭാഗമായി സാമൂഹിക ആരോഗ്യ കേന്ദ്രം അശ്വമേധം നാടകം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story