Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2018 4:59 AM IST Updated On
date_range 6 Dec 2018 4:59 AM IST'നവോത്ഥാന മൂല്യം സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാടുണ്ടാകണം'
text_fieldsbookmark_border
എറിയാട്: കേരളത്തിെൻറ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്ന വികസന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടാകണമെന്ന് എറിയാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. 2019-2020 വർഷത്തെ കരട് പദ്ധതി രേഖ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുഗത ശശിധരൻ അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അംബിക ശിവപ്രിയൻ, വി.എ. സബാഹ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. പുഷ്പൻ, പഞ്ചായത്ത് അംഗങ്ങളായ ടി.എ. പങ്കജാക്ഷൻ, എ.കെ. അബ്ദുൽ അസീസ്, കെ.കെ. അനിൽകുമാർ, പ്രസീന റാഫി, ജ്യോതി സുനിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പി.എം. അബ്ദുല്ല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.എൻ. ബാലൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story