Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2018 10:29 AM IST Updated On
date_range 26 Nov 2018 10:29 AM ISTയുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
കുന്നംകുളം: പൂരത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ലൈറ്റ് ഓഫാക്കിയെന്നാരോപിച്ച് . കിഴൂർ സ്വദേശികളായ മാടൻമാർ വീട്ടിൽ വിഷ്ണു (24), വലിയപുരയ്ക്കൽ ജിഷി (22), തറയിൽ വീട്ടിൽ ശ്യാം (22) എന്നിവരെയാണ് സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തത്. കിഴൂർ പൂരത്തോടനുബന്ധിച്ചായിരുന്നു സംഭവം. യുവദർശന കമ്മിറ്റിയുടെ പന്തലിൽ ഇരുന്ന കിഴൂർ സ്വദേശി സന്ദീപിനെ എട്ടോളം പേരടങ്ങിയ സംഘം നിലവിളക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്കടിച്ചത് കൈ കൊണ്ട് തടഞ്ഞപ്പോൾ കൈയിെൻറ എല്ല് പൊട്ടുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ യു.കെ. ഷാജഹാൻ, സി.പി.ഒമാരായ ആശിഷ്, സനൽ കൃഷ്ണകുമാർ, വിനോദ്, ലത്തീഫ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story