Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 10:30 AM IST Updated On
date_range 25 Nov 2018 10:30 AM ISTനൂറ് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പ് മോഡേൺ ഓട്ടോസ്റ്റാൻഡ് ഡയാലിസിസ് സഹായനിധി ട്രസ്റ്റ് മോഡേൺ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ഡയാലിസിസ് കിറ്റ് വിതരണം എട്ടാംവർഷത്തിലേക്ക്. നൂറിൽപരം ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. മോഡേൺ ആശുപത്രി അങ്കണത്തിൽ ആശുപത്രി എം.ഡി ഡോ. എ.കെ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഡോ. ജോർജി കെ.നൈനാൻ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ ജോ ആർ.ടി.ഒ സി.എസ്. അയ്യപ്പൻ ഡയാലിസിസ്കിറ്റ് വിതരണം ചെയ്തു. ഡോ. ജോസ് ഉൗക്കൻ, കൗൺസിലർ രശ്മി ബാബു, ഡോ. കെ.പി. സുമേധൻ, ചന്ദ്രിക മേനോൻ, അഭിശങ്കർ എന്നിവർ സംസാരിച്ചു. എം.എസ്.മുരളി സ്വാഗതവും സി.ഡി. പ്രദീപ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ എസ്.എസ് .വിജയൻ, ആർ.എൻ. സുരേഷ്, എ.കെ. രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story