Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 4:59 AM GMT Updated On
date_range 12 Nov 2018 4:59 AM GMTരഥയാത്ര വഴി മുടക്കി; പൊലീസ് കാഴ്ചക്കാരായി
text_fieldsbookmark_border
ഗുരുവായൂർ: കിഴക്കേനടയിൽ നിന്നുള്ള പ്രധാന റോഡ് അടച്ച് എൻ.ഡി.എയുടെ രഥയാത്രക്ക് സ്വീകരണമൊരുക്കിയപ്പോൾ പൊലീസ് കാഴ്ചക്കാരായി. അടിയന്തര ഘട്ടത്തിൽ ഫയർഫോഴ്സിെൻറ വാഹനം പുറത്തിറക്കാൻ പോലും കഴിയാത്തവിധത്തിലാണ് ജനം റോഡിൽ നിറഞ്ഞത്. മഞ്ജുളാൽ ജങ്ഷൻ മുതൽ എ.കെ.ജി കവാടം വരെ റോഡിൽ കസേര നിരത്തിയിട്ടിരിക്കുകയായിരുന്നു. കടന്നുപോകാനുള്ള വഴിയൊരുക്കാനും ഫയർഫോഴ്സിന് മുന്നിൽ നിന്ന് ആളുകളെ മാറ്റാനും സംഘാടകർ ആദ്യം ശ്രമിച്ചെങ്കിലും ജനക്കൂട്ടം വർധിച്ചതോടെ എല്ലാ വഴികളും അടഞ്ഞു. ഇതൊന്നും കാണാത്ത മട്ടിൽ നിന്ന പൊലീസ് വാഹനങ്ങളെ തിരിച്ചുവിടുന്ന തിരക്കിലായിരുന്നു. ആദ്യമായാണ് റോഡിൽ കസേര നിരത്തി യോഗം സംഘടിപ്പിക്കുന്നത്. പടിഞ്ഞാറെ നടയിലെ ഗ്രൗണ്ട് നിർമാണങ്ങൾക്കായി അടച്ചിട്ടതിനാലും കിഴക്കെനടയിലെ ഗ്രൗണ്ട് നഗരസഭ പൊതുപരിപാടികൾക്ക് അനുവദിക്കാത്തതിനാലും വലിയ യോഗങ്ങൾക്ക് ഗുരുവായൂരിൽ സ്ഥലമില്ല. കോൺഗ്രസ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം റെയിൽവേ സ്റ്റേഷനടുത്തുള്ള സ്വകാര്യ സ്ഥലത്താണ് ഒരുക്കുന്നത്.
Next Story