Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 4:59 AM GMT Updated On
date_range 12 Nov 2018 4:59 AM GMTതിരുവത്രയിൽ സി.പി.എം കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റ് നാല് പേർ ആശുപത്രിയിൽ
text_fieldsbookmark_border
ചാവക്കാട്: . യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പുത്തൻ കടപ്പുറം സ്വദേശികളായ കുന്നത്ത് മൊയ്തുവിെൻറ മകൻ ഹനീഫ (28), മാതൃ സഹോദരിയുടെ പുത്രൻ കറുത്താറൻ ഹസൻ കോയയുടെ മകൻ റിയാസ് (30), എസ്.എഫ്.ഐ പ്രവർത്തകരായ പള്ളത്ത് ഹൈദരലിയുടെ മകൻ ഹസൻ മുബാറക് (20), കേരൻറകത്ത് ഉമറിെൻറ മകൻ ജാബിർ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് ഹനീഫ, റിയാസ് എന്നിവരെ പിന്നീട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടരയോടെ കോട്ടപ്പുറത്തായിരുന്നു സംഭവം. കോട്ടപ്പുറം സെൻററിൽ ഞായറാഴ്ച വൈകീട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം കഴിഞ്ഞ ശേഷമാണ് സംഭവം.
Next Story