Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കേ ബസ് സ്​റ്റാൻഡ്...

വടക്കേ ബസ് സ്​റ്റാൻഡ് നവീകരണം

text_fields
bookmark_border
തൃശൂർ: വടക്കേ സ്റ്റാൻഡ് നവീകരണത്തിന് അടച്ചിടുന്നതി​െൻറ ഭാഗമായി ബസുകളുടെ പാർക്കിങ്ങും നഗരത്തിലേക്കുള്ള പ്രവേശനവും പുനഃക്രമീകരിച്ചു. വടക്കു ഭാഗത്തേക്കുള്ള ബസുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. *ഒറ്റപ്പാലം, ചേലക്കര, ഷൊർണൂർ, മെഡിക്കൽ കോളജ്, വരടിയം തുടങ്ങിയ വടക്കു ഭാഗത്തേക്കുള്ള ബസുകൾ പെരിങ്ങാവ്, അശ്വിനി ജങ്ഷൻ വഴി പാലസ് റോഡിലെത്തി ബിനി ജങ്ഷൻ‍ വഴി സ്റ്റാന്‍ഡിലെത്തി തിരികെ സർവിസ് നടത്തും *കുണ്ടുക്കാട്, വടക്കഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ ചെമ്പുക്കാവ്, പാലസ്, ബിനി ജങ്ഷൻ വഴി സ്റ്റാൻഡിലെത്തി തിരികെ ചേറൂർ വഴി സർവിസ് നടത്തും *വരന്തരപ്പിള്ളി, പുത്തൂർ, ചേർപ്പ്, ആനക്കല്ല് തുടങ്ങി തെക്കു ഭാഗത്തേക്കുള്ള ബസുകൾ മുണ്ടുപാലം വഴി ശക്തനിലെത്തി കുറുപ്പം റോഡ് വഴി സ്റ്റാൻഡിലെത്തി തിരികെ അവതാർ ജങ്ഷനിലൂടെ എം.ഒ റോഡ്, മുണ്ടുപാലം വഴി സർവിസ് നടത്തും *മണ്ണുത്തി, മുളയം ഭാഗത്തേക്കുള്ള ബസുകൾ കിഴക്കേക്കോട്ട, കോളജ് റോഡ്, ബിനി വഴി സ്റ്റാൻഡിലെത്തി സ്റ്റേഡിയം ജങ്ഷൻ വഴി പോകും *ഇരിങ്ങാലക്കുട, ഒല്ലൂർ, അമ്മാടം ഭാഗത്തേക്കുള്ള ബസുകൾ ബാല്യ ജങ്ഷനിൽനിന്ന് കുറുപ്പം റോ‍‍ഡ്, ബിനി വഴി സ്റ്റാൻഡിലെത്തി തിരികെ എം.ഒ റോഡ് വഴി പോകും *അടാട്ട്, മുക്കാട്ടുകര എന്നിവിടങ്ങളിലേക്കുള്ള ബസുകൾ കിഴക്കേക്കോട്ട, കോളജ് റോ‍ഡ് വഴി സ്റ്റാന്‍‍ഡിലെത്തി അവതാർ ജങ്ഷൻ, എം.ഒ റോഡ് വഴി സർവിസ് നടത്തും
Show Full Article
TAGS:LOCAL NEWS
Next Story