Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാമനിലയത്തിൽ...

രാമനിലയത്തിൽ വിശ്രമമില്ലാതെ മുഖ്യമന്ത്രി

text_fields
bookmark_border
തൃശൂർ: വ്യാഴാഴ്ച മൂന്ന് പരിപാടികളായിരുന്നു മുഖ്യമന്ത്രിക്ക് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സ്മാരക കവാടം ഉദ്ഘാടനം പീച്ചി കെ.എഫ്.ആർ.ഐയിലെ അനലറ്റിക്കൽ ലാബി​െൻറ ഉദ്ഘാടനം വൈകീട്ട് ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗവും. പരിപാടികൾ കഴിഞ്ഞും മുഖ്യമന്ത്രി തിരക്കിലായിരുന്നു. രാവിെല പതിവ് പത്രവായന കഴിഞ്ഞ് പത്തോടെ തന്നെ ഗുരുവായൂരിലേക്ക് തിരിച്ചു. ഇവിടെ നിന്നും വീണ്ടും തൃശൂരിൽ രാമനിലയത്തിലേക്ക്, ഉടൻ തന്നെ പീച്ചിയിലേക്ക്. ഒരു മണിയോടെ മടങ്ങിയെത്തി ഇതിനിടയിൽ നേതാക്കളുമായി സംസാരം. ഇതിനിടയിൽ കാണാനെത്തിയവരുമേറെ. പുറത്ത് ആളുകൾ നിൽക്കുന്നതിനാൽ ഭക്ഷണം പെട്ടെന്ന് കഴിച്ച് അവസാനിപ്പിച്ചു. കാണാനെത്തിയവരിലേറെയും പരാതിക്കാരായിരുന്നു. ചികിത്സ സഹായം, വിവിധ വകുപ്പുകളിൽ നിന്നും നീതി നിഷേധിച്ചത് തുടങ്ങി നിരവധി. വന്നവരെല്ലാവരെയും മുഖ്യമന്ത്രി നേരിൽ കണ്ടു പരാതി സ്വീകരിച്ചു. ഇതിനിടയിൽ കനത്ത സുരക്ഷയും മുഖ്യമന്ത്രിക്ക് രാമനിലയത്തിലും വേദികളിലും ഒരുക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story