Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 5:01 AM GMT Updated On
date_range 4 Nov 2018 5:01 AM GMTകേച്ചേരി പുഴ സർവേ 13ന് തുടങ്ങും
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: കേച്ചേരി പുഴ സംരക്ഷണത്തിെൻറ ഭാഗമായുള്ള പുഴ സർവേ 13ന് തെക്കുംകര പഞ്ചായത്തിൽനിന്ന് തുടങ്ങും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സർവേ. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ ആദ്യബാച്ചിെൻറ പരിശീലനം കിലയിൽ ആരംഭിച്ചു. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ, എം.രേണുകുമാർ, ശോഭന, നസീർ, എന്നിവർ ക്ലാസെടുത്തു. ദേശമംഗലം, എരുമപ്പെട്ടി, എങ്കക്കാട് ഐ.ടി.ഐകളിൽനിന്നുള്ള 80 വിദ്യാർഥികളാണ് ആദ്യബാച്ച് പരിശീലനത്തിൽ പങ്കെടുത്തത്. വിദ്യർഥികളുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി സർവേ നടത്തി പുഴ പുനരുജ്ജീവിപ്പിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. സർവേക്കുശേഷം സ്ട്രീം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഴസംരക്ഷണം, നദീതട സംരക്ഷണം തുടങ്ങിയവക്കു പ്രാദേശികസർക്കാറുകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടപ്പാക്കും. 24 സർക്കാർ വകുപ്പുകളും നിലവിലുള്ള വിവിധ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളും സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി. ഡോക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേള തുടങ്ങി തൃശൂർ: ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 'സൈൻസ് 2018' േഡാക്യുമെൻററി-ഹ്രസ്വ ചലച്ചിത്രമേള തൃശൂർ സെൻറ് തോമസ് കോളജിൽ തുടങ്ങി. നാലു ദിവസം നീളുന്ന മേള മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ കേരളത്തിലെ ജനങ്ങൾ ഐക്യപ്പെട്ടതുകൊണ്ടാണ് തൃശൂരിൽ ഇത്തരമൊരു പരിപാടിക്ക് വേദിയൊരുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ആർട്ടിസ്റ്റിക് ഡയറക്ടർ വെങ്കിടേഷ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കോഓഡിനേറ്റർ ചെറിയാൻ ജോസഫ്, എഫ്.എഫ്.എസ്.ഐ ജനറൽ സെക്രട്ടറി വി.കെ. ജോസഫ്, ഫെസ്റ്റിവൽ ചെയർമാൻ ചെലവൂർ വേണു എന്നിവർ സംസാരിച്ചു.
Next Story