Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅശാസ്ത്രീയ റോഡ്...

അശാസ്ത്രീയ റോഡ് നിർമാണം അപകടക്കെണിയാകുന്നു

text_fields
bookmark_border
വടക്കാഞ്ചേരി: അശാസ്ത്രീയ റോഡ് നിർമാണം വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ പാർളിക്കാട് പ്രദേശത്തെ റോഡാണ് യാത്രക്കാരുടെ പേടിസ്വപ്നമാകുന്നത്. നിരപ്പു സ്ഥലത്തുനിന്ന് ഒരടിയോളം പൊക്കത്തിലുള്ള റോഡ് നിർമാണമാണ് വാഹനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത്. നിലത്തിനേക്കാൾ പൊക്കത്തിൽ റോഡ് സ്ഥിതി ചെയ്യുന്നതു മൂലം ചെറു വാഹനങ്ങൾ തെന്നിയിറങ്ങി അപകടത്തിൽപെടുന്നത് പതിവാണ്. രാത്രികളിൽ ഇതു വഴിയുള്ള വാഹനയാത്ര ക്ലേശകരമാണ്. റോഡി​െൻറ ഇരുവശവും നികത്തി യാത്രക്കാരുടെ ആശങ്കക്ക് വിരാമം കുറിക്കണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story