Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 4:59 AM GMT Updated On
date_range 31 Oct 2018 4:59 AM GMTസസ്പെൻഷൻ ജനാധിപത്യ വിരുദ്ധം: എംപ്ലോയീസ് യൂനിയൻ കോൺഗ്രസ്
text_fieldsbookmark_border
ഗുരുവായൂര്‍: വിരമിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ എംപ്ലോയീസ് യൂനിയൻ കോൺഗ്രസ് സെക്രട്ടറിയായ ടി.വി. കൃഷ്ണദാസിനെ സസ്പെൻഡ് ചെയ്ത ദേവസ്വം ഭരണസമിതി തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യൂനിയൻ വാർഷിക പൊതുയോഗം മുന്നറിയിപ്പ് നൽകി. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ സർവിസ് സംഘടനകൾക്ക് അവകാശമുണ്ടെന്ന കാര്യം അറിയില്ലെങ്കിൽ ദേവസ്വം ചെയർമാൻ നിയമം പഠിക്കണമെന്നും ചൂണ്ടിക്കാട്ടി. മുൻ എം.പി സി. ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ്മോഹൻ അധ്യക്ഷത വഹിച്ചു. ശശി വാറനാട്ട്, ബാലൻ വാറനാട്ട്, കെ.പി.എ. റഷീദ്, ഒ.കെ.ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ടി. അജയ്മോഹൻ (പ്രസി.), ബി. മോഹൻകുമാർ, കെ. കുഞ്ഞുണ്ണി, ബിന്ദുലത മേനോൻ, എൻ. രാജു, പി. പ്രകാശൻ (വൈസ് പ്രസി.), കെ. പ്രദീപ്കുമാർ (ജന. സെക്ര.), ഇ. രമേഷ്, പി. വിഷ്ണുദാസ്, കെ. സജി, കെ. രാജൻ, എം. അൻഷാദ്, (ജോ. സെക്ര.), കെ. ശിവൻ കണിച്ചാടത്ത് (ട്രഷ.). ആദരിച്ചു ഗുരുവായൂര്‍: മമ്മിയൂർ റസിഡൻറ് അസോസിയേഷൻ ഉന്നത വിജയികളെ ആദരിച്ചു. പ്രസിഡൻറ് ജോർജ് പോൾ നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. വി. മോഹൻ, സിന്ധു ബാബു, ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോർജ് പോൾ നീലങ്കാവിൽ (പ്രസി.), ടി. കേശവൻ (വൈസ് പ്രസി.), പി. രമേശ് (സെക്ര.), ആർ. വേണുഗോപാൽ (ട്രഷ.).
Next Story