Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത മദ്യവില്‍പന:...

അനധികൃത മദ്യവില്‍പന: തടവും പിഴയും ശിക്ഷ

text_fields
bookmark_border
ചാവക്കാട്: വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച് വില്‍പന നടത്തിയ കേസിലെ പ്രതിക്ക് രണ്ട് മാസം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വാടാനപ്പള്ളി പുളിഞ്ചോട് ഒതനാച്ചന്‍ വീട്ടില്‍ വേലായുധനെയാണ് ചാവക്കാട് അസി.സെഷന്‍സ് കോടതി ശിക്ഷിച്ചത്. അഞ്ചര ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് വാടാനപ്പള്ളി എക്‌സൈസ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി കെ.ബി. സുനില്‍കുമാര്‍, കെ.ആര്‍. രജിത് കുമാര്‍ എന്നിവര്‍ ഹാജരായി. മദ്യം വിറ്റ കേസിൽ മുമ്പും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story