Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചോരക്കുഞ്ഞിനെ...

ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
ചെന്ത്രാപ്പിന്നി: ഈസ്റ്റിൽ കണ്ടെത്തി. മഠത്തികുളത്തിന് സമീപത്തെ സ്വകാര്യ പറമ്പിലാണ് മണിക്കൂറുകൾക്ക് മുമ്പ് പിറന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ വിരുന്നെത്തിയ സ്ത്രീ കുറ്റിക്കാട്ടിൽനിന്ന് കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടൻ നാട്ടുകാരെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിസരവാസിയായ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ പരിശോധനക്കായി കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story