Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമണ്ഡലം...

കലാമണ്ഡലം ​ഫെലോഷിപ്പും അവാർഡും പ്രഖ്യാപിച്ചു

text_fields
bookmark_border
തൃശൂർ: കേരള കലാമണ്ഡലം 2017ലെ ഫെലോഷിപ്പും എൻഡോവ്മ​െൻറും അവാർഡും പ്രഖ്യാപിച്ചു. കലാമണ്ഡലം കുട്ടൻ (കഥകളി വേഷം), കലാമണ്ഡലം ലീലാമ്മ (മോഹിനിയാട്ടം) എന്നിവർക്കാണ് ഫെലോഷിപ്. കലാമണ്ഡലം ലീലാമ്മക്ക് മരണാനന്തരമാണ് ഫെലോഷിപ് നൽകുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഫെലോഷിപ്. കലാഗ്രന്ഥത്തിനുള്ള അവാർഡ് 'നവളചരിത പ്രഭാവം'എന്ന കൃതിക്ക് കലാമണ്ഡലം ഗോപി അർഹനായി. മറ്റ് അവാർഡ് ജേതാക്കൾ: പി. വാസുേദവൻ (കഥകളി വേഷം), കലാമണ്ഡലം രാജേന്ദ്രൻ (കഥകളി സംഗീതം), കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം രാമൻകുട്ടി (മദ്ദളം), ചന്ദ്രൻകുട്ടി തരകൻ (ചമയം), മാർഗി സജീവ് നാരായണ ചാക്യാർ (കൂടിയാട്ടം-പുരുഷ വേഷം), ഡോ. നീന പ്രസാദ് (മോഹിനിയാട്ടം), കെ.പി. നന്ദിപുലം (തുള്ളൽ), സുകുമാരി നരേന്ദ്രമേനോൻ (നൃത്ത സംഗീതം), കടവല്ലൂർ ഗോപാലകൃഷ്ണൻ (പഞ്ചവാദ്യമദ്ദളം) വാസന്തി മേനോൻ (സമഗ്ര സംഭാവന), ഡോ. രചിത രവി (യുവപ്രതിഭ-മോഹിനിയാട്ടം) എന്നിവർക്കാണ് അവാർഡ്. 30,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വള്ളത്തോളി​െൻറ മകളാണ് വാസന്തി മേനോൻ. ഡോക്യുമ​െൻററി അവാർഡിന് എൻട്രി ഉണ്ടായിരുന്നില്ല. എട്ട് പേർക്കാണ് എൻഡോവ്മ​െൻറ് -എസ്. ശ്രീനിവാസൻ (മുകന്ദരാജ സ്മൃതി പുരസ്കാരം), കലാമണ്ഡലം ലീലാമണി (കലാരത്നം), കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി (കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് എൻഡോവ്മ​െൻറ്), അമ്മന്നൂർ രജനീഷ് ചാക്യാർ (പൈങ്കുളം രാമചാക്യാർ സ്മാരക പുരസ്കാരം), കലാമണ്ഡലം ബി.സി. നാരായണൻ (വടക്കൻ കണ്ണൻ നായരാശാൻ സ്മൃതി പുരസ്കാരം), കലാമണ്ഡലം ഗീതാനന്ദൻ (മരണാനന്തരം -കെ.എസ്. ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം), കലാമണ്ഡലം ശ്രീനാഥ് (ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മ​െൻറ്), കലാമണ്ഡലം നീരജ് (ഡോ. വി.എസ്. ശർമ എൻഡോവ്മ​െൻറ്). നവംബർ എട്ട്, ഒമ്പത് തീയതികളിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ എന്നിവക്ക് 40 വയസ്സിൽ കവിയാത്തവർക്കായി അടുത്ത വർഷം മുതൽ മത്സരാധിഷ്ഠിതമായി 'നവരംഗാവിഷ്കൃതി പുരസ്കാരം' ഏർപ്പെടുത്തുമെന്നും വി.സി അറിയിച്ചു. വികസനകാര്യ ക്ഷേമ സമിതി ചെയർമാൻ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ജീവനകാര്യ ക്ഷേമ സമിതി ചെയർമാൻ ടി.കെ. വാസു എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story