Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 4:59 AM GMT Updated On
date_range 23 Oct 2018 4:59 AM GMTപഴകിയ മാംസം ട്രെയിനിൽ അയക്കാനുള്ള നീക്കം ജനം തടഞ്ഞു
text_fieldsbookmark_border
തൃശൂർ: പഴകിയ മാംസം ട്രെയിനിൽ കയറ്റിയയക്കാൻ നടത്തിയ നീക്കം യാത്രക്കാർ തടഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം തൃശൂർ റെയിൽവേ സ്്റ്റേഷനിലാണ് സംഭവം. പ്ലാസ്റ്റിക് ചാക്കിലാക്കിയ ടണ്ണോളം മാംസമാണ് മംഗലാപുരത്തേക്ക് അയക്കാനായി ശ്രമം നടന്നത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു. ഇതോെട റെയിൽവേ അധികൃതർ ഇടപെട്ട് നീക്കം അനുവദിച്ചില്ല. ജില്ലയിലെ വിവിധ അറവ് ശാലകളിൽ നിന്നും ശേഖരിച്ച മാംസമാണ് കടത്താനായി എത്തിച്ചിരുന്നതേത്ര. ദുർഗന്ധം പരത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ ഉടമസ്ഥരിൽനിന്ന് 500 രൂപ റെയിൽവേ പിഴയീടാക്കുകും ചെയ്തു. മനുഷ്യാവകാശ പ്രവർത്തകരായ സജീവൻ നടത്തറ, സുനോജ് തമ്പി, സന്തോഷ്, ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Next Story